Loading...
HARI OM!    
Hari Om!             Chinmaya Gardens, Kolazhy, Thrissur - 680010 0487 2201315 cmctsr@gmail.com


Alumni Corner

Register as Alumni

"സുവർണ്ണം ചിന്മയം"


സഹസ്രാബ്ദങ്ങളിലൂടെ ഭാരതത്തിന്റെ വിശ്വാസ ഭൂമികയിൽ സഞ്ചയിക്കപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സ്ഥാനം അനിർവചനീയമാണ്. അറിവിനെ എവിടെനിന്നും സ്വീകരിക്കാമെന്ന് ഭാരതീയ വേദ ഗ്രന്ഥങ്ങൾ പറയുന്നു. “ആ നോ ഭദ്രാ: ക്രതവോ യന്തു വിശ്വതാ:”എന്ന ഋഗ്വേദ സൂക്തത്തിന്റെ അർത്ഥം തന്നെ അറിവിനെ എവിടെ നിന്നും സ്വീകരിക്കാം എന്നതാണ്.

ആർഷഭാരത സംസ്കാരത്തിൽ വൈദിക കാലം മുതൽ ഈ നൂറ്റാണ്ടിന്റെ സ്പന്ദനമാകുന്ന നിർമ്മിതബുദ്ധിയുടെ കാലഘട്ടം വരെ നാം എത്തി നിൽക്കുകയാണ്. നൂതന വിദ്യാഭ്യാസത്തിൽ പുതിയ അറിവിന്റെ സ്രോതസ്സുകളെ ലോകമെമ്പാടുമുഉള്ള എല്ലാ വിജ്ഞാനശാഖകളിൽ നിന്ന് ഭാരതം ഇന്നും സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഭാരതത്തിലെ ഋഷിമാർ തപസ്സിലൂടെ അർജിച്ച ആത്‍മജ്ഞാനത്തെ ആധുനിക ശാത്രത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച മഹാത്മാവാണ് സ്വാമി ചിൻമയാനന്ദജി. ആത്‍മീയതയുടെ ഉന്നതിയിൽ എത്തിയ പൂജ്യ ഗുരുദേവന്റെ ജ്ഞാന ചക്ഷുസ്സ്‌ കൊണ്ട് ദീർഘ ദർശനം ചെയ്ത് ഒരു കലാലയത്തിനു സമാരംഭം കുറിച്ച ആ മഹാഗുരുവിനു മുന്നിൽ സാഷ്ടാംഗ പ്രണാമം. സ്വ നാമദേയത്തിൽ ആത്മീയതയുടെ മഹാപ്രസ്ഥാനമായി അറിയപ്പെടുന്ന “ചിന്മയ” യുടെ ആദ്യ കലാലയത്തിനു ഈ വരുന്ന ഓഗസ്റ്റ് 12ന് അമ്പതാം പിറന്നാൾ ആഘോഷം ആണ്. അനേകം മഹാത്മാക്കളുടെ പാണ്ഡിത്യത്തെ ജ്ഞാന ജ്യോതിസ്സിനാൽ സ്ഫുടം ചെയ്തു “ശ്രദ്ധാവാൻ ലഭതേ ജ്ഞാനം“ എന്ന മഹത് ഗീതാ വചനത്തിലൂടെ അറിവ് നേടി അനേക വർഷങ്ങളിലായി ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ വിവിധ നിലകളിൽ പ്രവർത്തിക്കുന്നു.

12-8-24 മുതൽ 12-8-25 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ സമാഗതമാകുമ്പോൾ എല്ലാവരും ഈ കലാലയത്തിൽ വീണ്ടും ഒത്തു ചേരുന്നു.

ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ സ്വാമി വിവിക്താനന്ദജിയുടെ അധ്യക്ഷതയിൽ ചേരുന്ന ഓഗസ്റ്റ് 12ലെ ഉദ്ഘാടന സദസ്സിൽ കാലത്ത് 10.30ന് ആരാധ്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ ഭദ്രദീപം തെളിയിക്കും. അധ്യാപന /അനധ്യാപന രംഗത്ത് നിന്നും വിരമിച്ചവർക്കുള്ള സമാദരണം. പൂർവ്വവിദ്യാർത്ഥികളുടെ അസോസിയേഷൻ സുവർണ ജൂബിലിയോടാനുബന്ധിച്ചു നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ [ദുബായ് ചാപ്റ്റർ ] നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ് സമർപ്പണം എന്നി ചടങ്ങുകളും ഗവർണർ നിവ്വഹിക്കും. വർഷങ്ങൾക്കിപ്പുറം നിങ്ങൾ ഓരോരുത്തരുടെയും അറിവുകൾക്ക് പുതിയ വാതായനങ്ങൾ തുറന്നു നൽകിയ ചിന്മയ കലാലയത്തിലേക്ക് നിങ്ങൾക്ക് കൂട്ടുകാർക്കൊപ്പം എത്തിച്ചേരാം.

ചിന്മയ മിഷൻ കോളേജിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും സഹർഷം സവിനയം സ്വാഗതം ചെയ്യുന്നു.

സ്നേഹാദരങ്ങളോടെ

സ്വാമി വിവിക്താനന്ദ, റീജിയണൽ ഹെഡ്, ചിന്മയ മിഷൻ കേരള

സ്വാമി ഗഭീരാനന്ദ, ചിന്മയ മിഷൻ, തൃശൂർ

Dr.ജി. മുകുന്ദൻ, അക്കാഡമിക് ചെയർമാൻ, CMECT

Dr.CA വി വേണുഗോപാൽ, ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, CMECT

Dr കെ ഇ ഉഷ, ട്രസ്റ്റീ, കോളേജ് ഇൻ ചാർജ്, CMECT

പി.കൃഷ്ണകുമാർ, പ്രിൻസിപ്പാൾ

All students are requested to register with the alumni database. Register here